തമിഴ്നാട്ടിൽ സർക്കാർ-ഗവർണർ പോര് മുറുകുന്നു; കോടതിയെ സമീപിക്കാനൊരുങ്ങി സ്റ്റാലിൻ

ഒരിടവേളക്കു ശേഷമാണ് സർക്കാരിനെതിരെ ഗവർണർ മുന്നോട്ടെത്തിയിരിക്കുന്നത്. പിന്നാലെ തന്നെ ഗവർണർക്ക് മുഖപത്രത്തിലൂടെ സർക്കാർ മറുപടിയും നൽകിയിരുന്നു
തമിഴ്നാട്ടിൽ സർക്കാർ-ഗവർണർ പോര് മുറുകുന്നു; കോടതിയെ സമീപിക്കാനൊരുങ്ങി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ഗവർണർ പോര് മുറുകുകയാണ്. മാസങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പോരു മുറുകുന്നതിനിടെ ഇപ്പോഴിതാ ഗവർണർക്കെതിരെ കോടതിയെ സമീപിക്കുന്നതിനായി നിയമവിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

ബില്ലുകളിൽ തീരുമാനം വൈകുന്നു, സർവകലാശാല ചാൻസിലർ സ്ഥാനം മുഖ്യമന്ത്രിക്കുള്ളതാണ് തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് തമിഴ്നാട് സർക്കാർ ഉന്നയിക്കുന്നത്.

ഒരിടവേളക്കു ശേഷമാണ് സർക്കാരിനെതിരെ ഗവർണർ മുന്നോട്ടെത്തിയിരിക്കുന്നത്. പിന്നാലെ തന്നെ ഗവർണർക്ക് മുഖപത്രത്തിലൂടെ സർക്കാർ മറുപടിയും നൽകിയിരുന്നു. പ്രതിഷേധം രേഖപ്പെടുത്തുക മാത്രമല്ല, ഗവർണർ ബിജെപി ആസ്ഥാനത്തേക്ക് പോവുന്നതാണ് നല്ലതെന്നും സർക്കാർ തുറന്നടിച്ചിരുന്നു.

അതിന് പിന്നാലെയാണ് ട്രിച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ​ഗവർണർക്കെതിരെ തെലങ്കാന മോഡൽ കോടതിയെ സമീപിക്കുന്നത് പരി​ഗണനയിലാണ് സ്റ്റാലിൻ വ്യക്തമാക്കിയത്. ഏത് സമയത്ത് കോടതിയിൽ പോകണമെന്നുൾപ്പെടെ നിയമ വിദ​ഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com