നയപ്രഖ്യാപനപ്രസംഗം വായിക്കാതെ സഭ ബഹിഷ്കരിച്ച് തമിഴ്നാട് ഗവർണർ

തമിഴിൽ പ്രസംഗം ആരംഭിച്ച ഗവർണർ പ്രസംഗം ആരംഭിക്കുമ്പോൾ ദേശീയ ഗാനം ആലപിക്കാത്തിൽ പ്രതിഷേധം അറിയിച്ചു
RN Ravi
RN Ravi

ചെന്നൈ: ബജറ്റ് സമ്മേള നത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്നാട് ഗവർണർ ആർ.എൻ രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഡിഎംകെ സർക്കാർ തയാറാക്കിയ നയപ്രഖ്യാപനത്തോട് വസ്തുതാപരമായും ധാർമികമായും എതിർപ്പുണ്ടെന്ന് അറിയിച്ചാണ് ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

തമിഴിൽ പ്രസംഗം ആരംഭിച്ച ഗവർണർ പ്രസംഗം ആരംഭിക്കുമ്പോൾ ദേശീയ ഗാനം ആലപിക്കാത്തിൽ പ്രതിഷേധം അറിയിച്ചു. സമ്മേളനം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോളും ദേശീയഗാനം ആലപിക്കണമെന്നും അദ്ദേഹം സഭയെ അറിയിച്ചു. പ്രസംഗത്തിലെ ചില ഭാഗങ്ങളോട് വസ്തുതാപരമായും ധാർമികമായും എതിർപ്പുണ്ടെന്നും ഗവർണർ സഭയെ അറിയിച്ചു. ഇതിനു പിന്നാലെ സ്പീക്കറാണ് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തമിഴ് പരിഭാഷ വായിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com