

ആർ.എൻ. രവി
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നയപ്രഖ‍്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ.എൻ. രവി ഇറങ്ങിപ്പോയി. ഇതേത്തുടർന്ന് ഗവർണർ നയപ്രഖ‍്യാപന പ്രസംഗം വായിച്ചതായി കണക്കാക്കണമെന്ന പ്രമേയം നിയസഭ പാസാക്കുകയായിരുന്നു. നയപ്രഖ‍്യാപനം നടത്താതെ പോയ ഗവർണർ പിന്നീട് സർക്കാരിനെതിരേ വാർത്താക്കുറിപ്പും കുറ്റപത്രവും പുറത്തിറക്കി.
നിയമസഭാ നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ദേശീയ ഗാനം ആലപിച്ചില്ലെന്നത് ഉൾപ്പടെ നയപ്രഖ‍്യാപന പ്രസംഗം നടത്താത്തതിന് 13 കാരണങ്ങൾ ഗവർണർ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഗവർണറുടെ നടപടി ഖേദകരമാണെന്നായിരുന്നു മുഖ‍്യമന്ത്രി എ.കെ. സ്റ്റാലിന്‍റെ പ്രതികരണം.