13 മണിക്കൂറോളം നീണ്ട ഇ​​ഡി പ​​രി​​ശോ​​ധ​​ന; തമിഴ്‌നാട് മന്ത്രി പൊന്‍മുടിയെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി

70 ല​​ക്ഷം രൂ​​പ​​യു​​ടെ പ​​ണ​​വും 10 ല​​ക്ഷ​​ത്തി​​ന്‍റെ വി​​ദേ​​ശ ക​​റ​​ൻ​​സി​​യും ക​​ണ്ടെ​​ടു​​ത്ത​​തു.
13 മണിക്കൂറോളം നീണ്ട ഇ​​ഡി പ​​രി​​ശോ​​ധ​​ന; തമിഴ്‌നാട് മന്ത്രി പൊന്‍മുടിയെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി
Updated on

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി കെ. ​​പൊ​​ന്മു​​ടി​​യെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം മന്ത്രിക്ക് സമന്‍സ് നൽകിയത് കൂടുതൽ ചോദ്യം ചെയ്യാനാണെന്നാണ് ഇഡിയുടെ വിശദീകരണം.

അ​​ന​​ധി​​കൃ​​ത മ​​ണ​​ൽ ഖ​​ന​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ കേ​​സി​​ലാണ് ത​​മി​​ഴ്നാ​​ട് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി കെ. ​​പൊ​​ന്മു​​ടി​​യു​​ടെ​​യും മ​​ക​​നും ലോ​​ക്സ​​ഭാം​​ഗ​​വു​​മാ​​യ ഗൗ​​തം സി​​ഗ​​മ​​ണി​​യു​​ടെ​​യും വീ​​ടു​​ക​​ളി​​ൽ 13 മണിക്കൂറോളം നീണ്ട ഇ​​ഡി പ​​രി​​ശോ​​ധ​​ന നടന്നത്. ഇ​​ന്ന​​ലെ കേ​​ന്ദ്ര സേ​​ന​​യു​​ടെ കാ​​വ​​ലി​​ലെ​​ത്തി​​യ ഇ​​ഡി ചെ​​ന്നൈ​​യി​​ലും വി​​ല്ലു​​പു​​ര​​ത്തു​​മാ​​യു​​ള്ള വീ​​ടു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.

70 ല​​ക്ഷം രൂ​​പ​​യു​​ടെ പ​​ണ​​വും 10 ല​​ക്ഷ​​ത്തി​​ന്‍റെ വി​​ദേ​​ശ ക​​റ​​ൻ​​സി​​യും ക​​ണ്ടെ​​ടു​​ത്ത​​താ​​യി ഇ​​ഡി വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. പ​​ണ​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം വ്യ​​ക്ത​​മാ​​ക്കാ​​ൻ പൊ​​ന്മു​​ടി​​ക്കു ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. നി​​ര​​വ​​ധി രേ​​ഖ​​ക​​ളും പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്. ത​​മി​​ഴ്നാ​​ട്ടി​​ൽ അ​​ടു​​ത്തി​​ടെ ഇ​​ഡി ന​​ട​​പ​​ടി നേ​​രി​​ടു​​ന്ന ര​​ണ്ടാ​​മ​​ത്തെ മ​​ന്ത്രി​​യാ​​ണു പൊ​​ന്മു​​ടി. വൈ​​ദ്യു​​തി മ​​ന്ത്രി​​യാ​​യി​​രു​​ന്ന വി. ​​സെ​​ന്തി​​ൽ ബാ​​ലാ​​ജി​​യെ നേ​​ര​​ത്തേ, കോ​​ഴ വാ​​ങ്ങി നി​​യ​​മ​​നം ന​​ട​​ത്തി​​യ കേ​​സി​​ൽ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. കേ​​ന്ദ്ര‌​​ത്തി​​ലെ ബി​​ജെ​​പി സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന രാ​​ഷ്‌​​ട്രീ​​യ വേ​​ട്ട​​യാ​​ണ് മ​​ന്ത്രി​​മാ​​ർ​​ക്കെ​​തി​​രാ​​യ ന​​ട​​പ​​ടി​​യെ​​ന്നു ഡി​​എം​​കെ അ​​ധ്യ​​ക്ഷ​​നും മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ എം.​​കെ. സ്റ്റാ​​ലി​​ൻ ആ​​രോ​​പി​​ച്ചു. ഇ​​ഡി തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ്. 13 വ​​ർ​​ഷം മു​​ൻ​​പ് അ​​ന്ത​​രി​​ച്ച ജ​​യ​​ല​​ളി​​ത​​യു​​ടെ ഭ​​ര​​ണ​​കാ​​ല​​ത്തെ​​ടു​​ത്ത ക​​ള്ള​​ക്കേ​​സാ​​ണി​​തെ​​ന്നും സ്റ്റാ​​ലി​​ൻ.

വി​​ല്ലു​​പു​​ര​​ത്തെ തി​​രു​​ക്കോ​​യി​​ലൂ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ നി​​ന്നു​​ള്ള നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​ണു പൊ​​ന്മു​​ടി. ക​​ള്ള​​ക്കു​​റി​​ച്ചി​​യി​​ൽ നി​​ന്നു​​ള്ള ലോ​​ക്സ​​ഭാം​​ഗ​​മാ​​ണു സി​​ഗ​​മ​​ണി.

2007- 2011 കാ​​ല​​ത്ത് പൊ​​ന്മു​​ടി ഖ​​ന​​ന മ​​ന്ത്രി​​യാ​​യി​​രി​​ക്കെ ക്വാ​​റി ലൈ​​സ​​ൻ​​സ് ന​​ൽ​​കി​​യ​​തി​​ൽ ക്ര​​മ​​ക്കേ​​ടു​​ണ്ടാ​​യെ​​ന്നും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന് 28 കോ​​ടി​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യെ​​ന്നും ആ​​രോ​​പി​​ച്ചെ​​ടു​​ത്ത കേ​​സി​​ലാ​​ണ് ഇ​​പ്പോ​​ൾ ഇ​​ഡി ന​​ട​​പ​​ടി. ത​​നി​​ക്കും മ​​ക​​നും ബ​​ന്ധു​​ക്ക​​ൾ​​ക്കു​​മാ​​യി ഖ​​ന​​ന ലൈ​​സ​​ൻ​​സ് സ്വ​​ന്ത​​മാ​​ക്കി​​യ മ​​ന്ത്രി അ​​നു​​വ​​ദ​​നീ​​യ പ​​രി​​ധി​​ക്ക​​പ്പു​​റം റെ​​ഡ് സാ​​ൻ​​ഡ് ഖ​​ന​​നം ന​​ട​​ത്തി​​യെ​​ന്നാ​​ണ് കേ​​സ്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പൊ​​ലീ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ൽ വി​​ചാ​​ര​​ണ സ്റ്റേ ​​ചെ​​യ്യ​​ണ​​മെ​​ന്ന സി​​ഗ​​മ​​ണി​​യു​​ടെ ആ​​വ​​ശ്യം ക​​ഴി​​ഞ്ഞ മാ​​സം മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി ത​​ള്ളി​​യി​​രു​​ന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com