സ്റ്റാലിന്‍റെ ആരോഗ‍്യനില തൃപ്തികരം; ഔദ‍്യോഗിക ചുമതലകൾ രണ്ട് ദിവസത്തിനുള്ളിൽ ഏറ്റെടുക്കും

ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് സ്റ്റാലിനെ വിധേയനാക്കിയതായി ഡോക്റ്റർമാർ പറഞ്ഞു
tamilnadu chief minister mk stalin health update

എം.കെ. സ്റ്റാലിൻ

Updated on

ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ ആരോഗ‍്യനില തൃപ്തികരമെന്ന് ഡോക്റ്റർമാർ. രണ്ട് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് ഔദ‍്യോഗിക ചുമതലകൾ ഏറ്റെടുക്കാൻ സാധിക്കുമെന്ന് ഡോക്റ്റർമാർ വ‍്യക്തമാക്കി.

ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് അദ്ദേഹത്തെ വിധേയനാക്കിയതായും സാധാരണ നിലയിലാണ് ഹൃദയത്തിന്‍റെ പ്രവർത്തനമെന്നും ഡോക്റ്റർമാർ കൂട്ടിച്ചേർത്തു.

ഹൃദയമിടിപ്പിലെ വ‍്യതിയാനമാണ് തിങ്കളാഴ്ച പ്രഭാത നടത്തതിനിടെയുണ്ടായ തളർച്ചയ്ക്ക് കാരണമെന്ന് അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ഇത് പരിഹരിക്കുന്നതിനായി വേണ്ട ചികിത്സകൾ നൽകിവരികയാണ്. ജൂലൈ 21ന് പ്രഭാത നടത്തതിനിടെ തളർ‌ച്ച അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com