
മദ്രാസ് ഹൈക്കോടതി
ചെന്നൈ: പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പ്രതികൾ മാത്രം വഴുതി വീഴുന്നത് എന്തുകൊണ്ടെന്ന് മദ്രാസ് ഹൈക്കടോതി. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കുറ്റാരോപിതർ വഴുതി വീണ് കൈയോ കാലോ ഒടിയുന്നത് പതിവായ സാഹചര്യത്തിലാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
ഇത്തരം സാഹചര്യം ആവർത്തിച്ചാൽ കാരണക്കാരായ ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമാവുന്ന സാഹചര്യം വരെ ഉണ്ടായേക്കാമെന്നും കോടതി മുന്നറിയിപ്പ് നൽകി.
പൊലീസ് കസ്റ്റഡിയിലിരിക്കെ പരുക്കേറ്റ മകന് ചികിത്സതേടി കാഞ്ചീവരം സ്വദേശി ഇബ്രാഹിം നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ശുചിമുറിയിൽ കാൽവഴുതി വീണ് ഹർജിക്കാരന്‍റെ മകന് പരുക്കേറ്റതെന്നായിരുന്നു സർക്കാരിന്‍റെ വിശദീകരണം.