അഹമ്മദാബാദ് വിമാനാപകടം: 500 കോടിയുടെ ട്രസ്റ്റ് രൂപീകരിച്ച് ടാറ്റ ഗ്രൂപ്പ്

ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും ചേർന്നാണ് 500 കോടി രൂപയുടെ വെൽഫെയർ ട്രസ്റ്റ് മുംബൈയിൽ രൂപീകരിച്ചിരിക്കുന്നത്
tata group sets up 500 cr trust for ahmedabad plane crash victims

അഹമ്മദാബാദ് വിമാനാപകടം: 500 കോടിയുടെ ട്രസ്റ്റ് രൂപീകരിച്ച് ടാറ്റ ഗ്രൂപ്പ്

Updated on

ന‍്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ ക്ഷേമത്തിനായി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും ചേർന്നാണ് 500 കോടി രൂപയുടെ വെൽഫെയർ ട്രസ്റ്റ് മുംബൈയിൽ രൂപികരിച്ചിരിക്കുന്നത്.

250 കോടി രൂപ ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും ചേർന്ന് എ1- 171 മെമ്മോറിയൽ ട്രസ്റ്റിലേക്ക് സംഭാവന ചെയ്യും. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും പരുക്കേറ്റവർക്കും വേണ്ടിയാണ് ട്രസ്റ്റ്.

500 കോടി രൂപയിൽ ഒരു കോടി രൂപ മരിച്ചവരുടെ കുടുംബങ്ങൾക്കും ഗുരുതരമായി പരുക്കേറ്റവരുടെ ചികിത്സയ്ക്കും നേരത്തെ ധനസഹായമായി നൽകിയിരുന്നു. അപകടത്തെത്തുടർന്ന് തകർന്ന ബിജെ മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം പുനർ നിർമിക്കാൻ വേണ്ടിയും ട്രസ്റ്റ് സഹായം നൽകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com