'രാമായണവും മഹാഭാരതവും സാങ്കൽപ്പികം' എന്നു പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളും അധ്യാപിക നടത്തിയെന്നും ആരോപണം
teacher dismissed for teaching Mahabharata, Ramayana are imaginary
teacher dismissed for teaching Mahabharata, Ramayana are imaginary

ബംഗളൂരു: മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചതിന് അധ്യാപികയെ പിരിച്ചുവിട്ടു. കർണാടക മംഗളൂരുവിലെ തീരദേശ നഗരത്തിലെ സെന്‍റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്‌കൂളിലെ അധ്യാപികയെയാണ് പിരിച്ചുവിട്ടത്. ബിജെപി ഉൾപ്പെടെയുള്ള സംഘനകള്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളും അധ്യാപിക നടത്തിയെന്നാണ് പ്രതിഷേധിച്ച സംഘനകളുടെ ആരോപണം. 2002ലെ ഗോന്ധ്ര കലാപവും ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസും പരാമര്‍ശിച്ചുകൊണ്ടാണ് മോദിക്കെതിരെ അധ്യാപിക സംസാരിച്ചതെന്നും ഇത് കുട്ടികളുടെ മനസിൽ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ബിജെപി എംഎൽഎ വേദ്‍യാസ് കാമത്ത് ആരോപിച്ചു. അധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയും ഇവർ സ്കൂളിൽ പ്രതിഷേധിച്ചു. തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ അധ്യാപികയെ പിരിച്ചുവിട്ടത്.

ശ്രീരാമൻ ഒരു "പുരാണ ജീവി"യാണെന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥികളെ അധ്യാപിക പഠിപ്പിച്ചുവെന്ന് മാതാപിതാക്കളും അവകാശപ്പെട്ടു. ""നിങ്ങൾ ആരാധിക്കുന്ന യേശു സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങളുടെ സിസ്റ്റര്‍മാർ ഞങ്ങളുടെ ഹിന്ദു കുട്ടികളോട് പൊട്ടുതൊടരുതെന്നും പൂ ചൂടരുതെന്നും പറയുന്നു. ശ്രീരാമനു വേണ്ടി ചെയ്യുന്ന പാൽ അഭിഷേകം വെറു നഷ്ടമാണെന്ന് പറയുന്നു. ആരെങ്കിലും നിങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചാൽ നിങ്ങൾ മിണ്ടാതിരിക്കില്ല "" ബിജെപി എംഎൽഎ വേദ്‍യാസ് കാമത്ത് പറഞ്ഞു.

അതേസമയം 60 വര്‍ഷമായി പ്രവർത്തിക്കുന്ന സ്കൂളിൽ ഇത്തരമൊരു കാര്യം ആദ്യമായാണ് സംഭവിക്കുന്നതെന്നും ഇത് കാരണം തങ്ങളുടെ വിശ്വാസ്യതയ്ക്ക് താൽകാലികമായി ഭംഗം വന്നിട്ടുണ്ടെന്നും, കുട്ടികളുടെ ഭാവിക്ക് വേണ്ടി എല്ലാവരുടെയും സഹകരണവും ആവശ്യപ്പെട്ടിടുണ്ടെന്ന് സ്കൂള്‍ മാനേജ്മെന്‍റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡിഡിപിഐ) ആണ് കേസ് അന്വേഷിക്കുന്നത്. വിവാധ പരാമർശത്തെ തുടർന്ന് അധ്യാപികയെ സ്‌കൂൾ പിരിച്ചുവിട്ടു. സംഭവത്തിൽ ഇതുവരെ എഫ്ഐആർ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com