ബംഗളൂരുവിൽ കനത്ത മഴ; വെള്ളക്കെട്ടിൽ കാർ കുടുങ്ങി ഐടി ജീവനക്കാരി മരിച്ചു

മരിച്ചത് ഇൻഫോസിസ് ജീവനക്കാരിയായ വി​ജ​യ​വാ​ഡ സ്വ​ദേ​ശിനി
ബംഗളൂരുവിൽ കനത്ത മഴ; വെള്ളക്കെട്ടിൽ കാർ കുടുങ്ങി ഐടി ജീവനക്കാരി മരിച്ചു

ബം​ഗ​ളൂ​രു: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ കെ​ആ​ർ സ​ർ​ക്കി​ളി​ലു​ള്ള അ​ടി​പ്പാ​ത​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ കാ​ർ മു​ങ്ങി ഐ​ടി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളും ഡ്രൈ​വ​റു​മു​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പെ​ടു​ത്തി. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ നി​ന്നു ക​ർ​ണാ​ട​ക ത​ല​സ്ഥാ​ന​ത്തെ​ത്തി​യ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​രി ഭാ​നു​രേ​ഖ (22)യ്ക്കാ​ണു ദാ​രു​ണാ​ന്ത്യം.

അ​ടി​പ്പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ടു ക​ണ്ടെ​ങ്കി​ലും കാ​ർ ക​ട​ന്നു​പോ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ ഡ്രൈ​വ​ർ ഇ​വി​ടേ​ക്ക് വാ​ഹ​നം ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പ​കു​തി വ​ഴി​യെ​ത്തി​യ​പ്പോ​ൾ എ​ൻ​ജി​ൻ നി​ന്നു. ഇ​തി​നൊ​പ്പം വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​തോ​ടെ കാ​ർ മു​ങ്ങി. സം​ഭ​വം ക​ണ്ടു നി​ന്ന നാ​ട്ടു​കാ​ർ സാ​രി​യും ക​യ​റും എ​റി​ഞ്ഞു​കൊ​ടു​ത്തെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ഇ​തി​ൽ പി​ടി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ കാ​റി​ന​ടു​ത്തേ​ക്കു നീ​ന്തി​ച്ചെ​ന്നു ര​ണ്ടു പേ​രെ പു​റ​ത്തെ​ത്തി​ച്ചു. മ​റ്റു​ള്ള​വ​രെ കോ​ണി ഉ​പ​യോ​ഗി​ച്ചും പു​റ​ത്തേ​ക്കെ​ത്തി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഭാ​നു​രേ​ഖ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

വി​ധാ​ൻ സൗ​ധ​യ്ക്ക് തൊ​ട്ട​ടു​ത്തു ന​ട​ന്ന ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ മു​ഖ്യ​മ​ന്ത്രി എ​സ്. സി​ദ്ധ​രാ​മ​യ്യ ആ​ശു​പ​ത്രി​യി​ലെ​ത്തി. ഭാ​നു​രേ​ഖ​യു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച അ​ദ്ദേ​ഹം പ​രു​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു. ഇ​തേ അ​ടി​പ്പാ​ത​യി​ൽ ഒ​രു ഓ​ട്ടൊ​റി​ക്ഷ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​തി​ലെ യാ​ത്ര​ക്കാ​രി വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്കു ചാ​ടി​ക്ക​യ​റി​യ​തി​നാ​ൽ ര​ക്ഷ​പെ​ട്ടു. ഇ​വ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. ന​ഗ​ര​ത്തി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മ​ജെ​സ്റ്റി​ക്കി​ലേ​തു​ൾ​പ്പെ​ടെ അ​ടി​പ്പാ​ത​ക​ളി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com