റോഡിലെ കുഴിയടയ്ക്കാൻ ബംഗളൂരു ടെക്കി 2.7 ലക്ഷം രൂപ ലോണെടുത്തു

റോഡ് നന്നാക്കാൻ സർക്കാരിന്‍റെ ഭാഗത്തുനിന്ന് നടപടികളുണ്ടാക്കാത്ത സാഹചര്യത്തിലാണ് നീക്കം
ആരിഫ് മുദ്ഗലും സംഘവും റോഡ് പണിയിൽ.
ആരിഫ് മുദ്ഗലും സംഘവും റോഡ് പണിയിൽ.
Updated on

ബംഗളൂരു: റോഡിലെ കുഴിയടയ്ക്കാൻ സർക്കാരിന്‍റെ ഭാഗത്തുനിന്നു നടപടികളുണ്ടാകാത്തതിനെത്തുടർന്ന് ബംഗളൂരുവിൽ ഒരു ടെക്നോക്രാറ്റ് 2.7 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു.

'സിറ്റിസൻസ് ഗ്രൂപ്പ്, ഈസ്റ്റ് ബംഗളൂരു' എന്ന സംഘടനയുടെ സ്ഥാപകനായ ആരിഫ് മുദ്ഗലാണ് വായ്പയെടുത്തിരിക്കുന്നത്. ഇതിനൊപ്പം, സംഘടനയിലെ അംഗങ്ങളുടെ സംഭാവന കൂടി സ്വീകരിച്ച് സ്വന്തം നിലയ്ക്ക് റോഡ് നന്നാക്കാനാണ് തീരുമാനം.

ഹലനായകനാഹള്ളി റോഡിലെ ആറു കിലോമീറ്റർ ദൂരത്ത് കുഴികളടയ്ക്കാനുള്ള പ്രവർത്തനങ്ങൾ സംഘടന ആരംഭിച്ചിട്ടുണ്ട്. വികസനിമില്ലെങ്കിൽ നികുതിയില്ല #NoDevelopmentNoTax എന്ന പേരിൽ വസ്തു നികുതി ബഹിഷ്കരിക്കുന്ന പ്രചാരണ പരിപാടിക്കും ഇവർ തുടക്കം കുറിച്ചുകഴിഞ്ഞു.

ഈ റോഡിൽ ഏതാനും ദിവസങ്ങൾക്കിടെ രണ്ട് വാഹനാപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങിയതെന്ന് മുദ്ഗൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com