24 മണിക്കൂർ നീണ്ട അനിശ്ചിതത്വം; ഒടുവിൽ ഡൽഹി വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചു

800 ഓളം വിമാന സർവീസുകളെയാണ് ഇത് ബാധിച്ചത്
technical glitch at delhi international airport now restored says airports authority of india

24 മണിക്കൂർ നീണ്ട അനിശ്ചിതത്വം; ഒടുവിൽ ഡൽഹി വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചു

Updated on

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺ‌ട്രോൾ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന്‍റെ തകരാർ പരിഹരിച്ചു. ഇത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി തന്നെ സ്ഥിരീകരണം നടത്തിയിട്ടുണ്ട്.

ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ ആയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചതോടെ‌ 24 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനാണ് പരിഹാരമായത്.

800 ഓളം വിമാന സർവീസുകളെയാണ് ഇത് ബാധിച്ചിരുന്നത്. അതിൽ ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 20 ഓളം വിമാനങ്ങൾ റദ്ദാക്കിയതാണ് പുറത്തു വരുന്ന വിവരം. യാത്രക്കാർ വലിയ ആശങ്കയിലായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com