സാങ്കേതിക തകരാർ; ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനിൽ തിരിച്ചിറക്കി

ഇൻഡിഗോയുടെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്
Representative image

പ്രതീകാത്മക ചിത്രം

Updated on

ന്യൂഡൽഹി: ഡൽഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ലണ്ടനിൽ തിരിച്ചിറക്കി. ടേക്ക് ഓഫ് കഴിഞ്ഞ് ഒരു മണിക്കൂർ പിന്നിട്ടതോടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് വിമാനം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.

ഇൻഡിഗോയുടെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ബുധനാഴ്ച പുലർച്ചെ 12.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പുലർച്ചെ രണ്ടോടെ തിരിച്ചിറക്കി.

ഏതു തരത്തിലുള്ള സാങ്കേതിക തകരാറാണ് ഉണ്ടായതെന്നോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ചോ ഉള്ള വിവരം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഇൻഡിഗോ അധികൃതർ പ്രതികരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com