സാങ്കേതിക തകരാർ; ലണ്ടൻ-ബംഗലുരൂ എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

വിമാനത്തിന്‍റെ ഇന്ധന സ്വിച്ചിൽ തകരാർ കണ്ടെത്തി
Technical glitch; London-Bengaluru Air India Boeing flight grounded

ലണ്ടൻ-ബംഗലുരൂ എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

Updated on

ബംഗലുരൂ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ബംഗലുരൂവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ എ-വൺ 132 ബോയിങ് ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നിലത്തിറക്കി. വിമാനത്തിന്‍റെ ഇന്ധന സ്വിച്ചിൽ തകരാർ ഉണ്ടായതിനെ തുടർന്നാണ് നടപടി. വിമാന എഞ്ചിൻ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ പൈലറ്റാണ് ഇന്ധന തകരാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻതന്നെ സുരക്ഷാനടപടിയുടെ ഭാഗമായി സർവീസ് റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ഇന്ധന നിയന്ത്രണ സ്വിച്ച് റൺ എന്ന നില‍യിൽ നിന്ന് കട്ട് ഓഫ് എന്ന നിലയിലേക്ക് സ്വയം മാറുകയായിരുന്നു.

ബോയിങ് 787-8 വിമാനത്തിന്‍റെ ഫ്യൂവൽ കൺട്രോൾ സ്വിച്ചിൽ തകരാറുള്ളതായി പൈലറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനം നിലത്തിറക്കി പരിശോധന ആരംഭിച്ചു. അഹമ്മദാബാദിൽ 271 പേർക്ക് ജീവൻ നഷ്ടമായ ജൂൺ 12ലെ ബോയിങ് ഡ്രീംലൈൻ 787 വിമാനാപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ വിമാനത്തിന്‍റെ ഇന്ധന സ്വിച്ചുകൾ കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com