

സാങ്കേതിക തകരാർ; മുംബൈ - ലണ്ടൻ എയർ ഇന്ത്യാ വിമാനം 7 മണിക്കൂർ വൈകി
air india - file image
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ വിമാനം 7 മണിക്കൂർ വൈകി. ശനിയാഴ്ട രാവിലെ 6.30 ന് പുറപ്പെടേണ്ടിയിരുന്ന A1129 എന്ന വിമാനമാണ് വൈകിയത്.
"സാങ്കേതിക തടസങ്ങൾ മീലം, വിമാനം ഉച്ചയോടെ പുറപ്പെട്ടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്ക് ലഘുഭക്ഷണം നൽകിയിട്ടുണ്ട്," എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഫ്ലൈറ്റ് റാഡാർ 24 ൽ ലഭ്യമായ ഡാറ്റ പ്രകാരം വിമാനത്തിന്‍റെ ഏകദേശ ടേക്ക് ഓഫ് സമയം ഉച്ചയ്ക്ക് 2 മണി ആയിരിക്കുമെന്നാണ് വിവരം.