നിരന്തര പീഡനം, വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ; 50കാരനെ 15കാരന്‍ കൊലപ്പെടുത്തി

ശനിയാഴ്ച കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ കേന്ദ്രത്തിലേക്ക് അയച്ചു.
Teen detained for killing his 50-year-old rapist in up
നിരന്തര പീഡനം; വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ; 50 കാരനെ കൊലപ്പെടുത്തി 15 കാരന്‍
Updated on

യുപി: മുസാഫർനഗറിൽ 50 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 15കാരൻ കസ്റ്റഡിയിൽ. തന്നെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് കുട്ടിക്കെതിരെ കൊലക്കുറ്റം ചുമത്തി. ശനിയാഴ്ച കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ കേന്ദ്രത്തിലേക്ക് അയച്ചു.

കൊല്ലപ്പെട്ട 50 കാരൻ 15 കാരനെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ റെക്കോർഡ് ചെയ്തെന്നും ഇത് പ്രചിരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് സൂപ്രണ്ട് (റൂറൽ) ആദിത്യ ബൻസാൽ പറഞ്ഞു.

തിങ്കളാഴ്‌ച, വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി തൊട്ടടുത്ത് കിടന്ന മൂർച്ചയുള്ള വസ്തു എടുത്ത് ഇയാളുടെ തലയിലും കഴുത്തിലും ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com