

തേജസ് അപകടം
ന്യൂഡൽഹി: ഇന്ത്യയുടെ പോർ വിമാനം തേജസ് ദുബായ് എയർഷോയ്ക്കിടെ തകർന്ന് വീണതായി വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അപകടത്തിൽ മരിച്ച പൈലറ്റിന്‍റെ മരണത്തിൽ ദുഖം രേഖപ്പെടുത്തുന്നതായും, കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.
അപകടകാരണം കണ്ടെത്തുന്നതിനായി കോർട്ട് ഓഫ് ഇൻക്വയറിയെ നിയമിച്ചതായും വ്യോമസേന വൃത്തങ്ങൾ അറിയിച്ചു