ഹോളിക്ക് മുസ്ലിങ്ങൾ പുറത്തിറങ്ങരുതെന്ന് ബിജെപി എംഎൽഎ: ബിഹാർ എംഎൽഎയുടെ അച്ഛന്‍റെ വകയാണോ എന്ന് തേജസ്വി യാദവ്

മതങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാവാതിരിക്കാനാണ് താൻ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയതെന്നാണ് എംഎൽഎയുടെ വിശദീകരണം
tejashwi yadav against bjp mla on statement of musilms stay at home on holi

ഹോളിക്ക് മുസ്ലീങ്ങൾ പുറത്തിറങ്ങരുതെന്ന് ബിജെപി എംഎൽഎ: ബിഹാർ എംഎൽഎയുടെ അച്ഛന്‍റെ വകയാണോ എന്ന് തേജസ്വി യാദവ്

Updated on

പട്ന: ഹോളി ദിനത്തിൽ മുസ്ലിങ്ങൾ വീടിനു പുറത്തിറങ്ങരുതെന്ന ബിഹാർ ബിജെപി എംഎൽഎ ഹരിഭൂഷൻ ചാക്കൂർ ബചോലിന്‍റെ പ്രസ്താവനയ്ക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ബിഹാർ എംഎൽഎയുടെ അച്ഛന്‍റെ വകയാണോ എന്നു ചോദിച്ച തേജസ്വി യാദവ്, എംഎൽഎയെ ശാസിക്കാനും മാപ്പുപറയിക്കാനും തയാറാവണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു.

"ഹോളിയ്ക്ക് മുസ്ലിങ്ങൾ പുറത്തിറങ്ങരുതെന്നാണ് ബിജെപി എംഎൽഎ പറഞ്ഞിരിക്കുന്നത്. അത് പറയാൻ അദ്ദേഹം ആരാണ്? അയാളുടെ അച്ഛന്‍റെ വകയാണോ ഈ സംസ്ഥാനം? അദ്ദേഹത്തിനെങ്ങനെയാണ് ഇത്തരമൊരു പ്രസ്താവനയിറക്കാൻ സാധിക്കുന്നത്. മുഖ്യമന്ത്രി അബോധാവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് എംഎൽഎ ശകാരിക്കാൻ ധൈര്യമുണ്ടോ? തങ്ങളുടെ അവകാശങ്ങൾക്കും അഭിമാനത്തിനു വേണ്ടി സംസാരിക്കുന്ന ദളിത് വനിതകളെ ശകാരിക്കാനെ അറിയൂ''- തേജസ്വി യാദവ് പറഞ്ഞു.

എന്നാൽ, മതങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാനാണ് ഇത്തരമൊരു പ്രസ്താവന ഇറക്കിയതെന്നാണ് മധുബനി ജില്ലയിൽനിന്നുള്ള ബിഎസ്‌പി എംഎൽഎ ഹരിഭൂഷൻ ചാക്കൂർ ബചോൽ വിശദീകരിച്ചു.

മുസ്ലിങ്ങൾ പ്രാർഥന നടത്തുന്ന വെള്ളിയാഴ്ച ഇത്തവണ ഹോളി. അന്ന് മുസ്ലീങ്ങൾ പള്ളിയിലേക്കായി പുറത്തിറങ്ങുമ്പോൾ ആരെങ്കിലും നിറങ്ങൾ വാരി പൂശിയാൽ അത് വലിയ ഏറ്റുമുട്ടലുകളിലേക്ക് നയിക്കും. വർഷത്തിൽ 52 വെള്ളിയാഴ്ചകളുണ്ട്. ഹിന്ദു-മുസ്ലിം സാഹോദര്യത്തെക്കുറിച്ച് സംസാരിക്കുന്നവർക്ക് ഈ ഒരു വെള്ളിയാഴ്ച ഹിന്ദുക്കൾക്ക് വിട്ടു നൽകിക്കൂടേയെന്നും ഹരിഭൂഷൻ ചോദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com