സിപിഐ നേതാവിനു പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് നേതാവും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ഒറ്റ ദിവസമുണ്ടായ രണ്ട് രാഷ്ട്രീയ നേതാക്കളുടെ മരണവാർത്തകൾ വ്യാപകമായ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്
telangana congress leader found dead

ചന്തു റാത്തോഡ് | മാരെല്ലി അനിൽ

Updated on

മേദക്: തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് എസ്‍സി സെൽ ജില്ലാ സെക്രട്ടറി മാരെല്ലി അനിൽ (28) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

കുൽചരം മണ്ഡലത്തിലെ വരിഗുന്തം ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് അനിലിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അദ്ദേഹത്തിന്‍റെ ശരീരത്തിന് സമീപത്ത് നിന്ന് 4 വെടിയുണ്ടകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ അനിലിന്‍റെ ശരീരത്തിൽ വെടിയുണ്ടകളുണ്ടോ എന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തോളിലും നെഞ്ചിലും പരിക്കേറ്റ പാടുകളുണ്ടെന്നാണ് വിവരം.

ഗാന്ധിഭവനിൽ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച രാത്രി വൈകി അനിൽ തന്‍റെ കാറിൽ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മേദകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഇതേസമയം, ഒറ്റ ദിവസമുണ്ടായ രണ്ട് രാഷ്ട്രീയ നേതാക്കളുടെ മരണവാർത്തകൾ വ്യാപകമായ ഞെട്ടലാണ് ഉണ്ടാക്കിയത്. ഹൈദരാബാദിൽ ചൊവ്വാഴ്ച രാവിലെയാടെയാണ് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയുമായ ചന്തു റാത്തോഡ് (40) നെയാണ് അക്രമി സംഘം വെടിവച്ച് കൊന്നത്. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ വച്ചായിരുന്നു സംഭവം.

കാറിലെത്തിയ സംഘം മുളകുപൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തെലങ്കാനയിൽ കോൺഗ്രസ് നേതാവിനേയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇരു കൊലപാതകങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com