തെലങ്കാന സ്ഫോടനം; മരണ സംഖ്യ 35 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപകടസ്ഥലം സന്ദർശിച്ചു.
Telangana pharma plant explosion: Toll rises

തെലങ്കാന സ്ഫോടനം; മരണ സംഖ്യ 35 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

Updated on

ഹൈദരാബാദ്: തെലങ്കാനയിലെ മരുന്നു നിർമാണ ഫാക്റ്ററിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. പാശമൈലാരത്തുള്ള സിഗാച്ചി ഇൻഡസ്ട്രീസിന്‍റെ പ്ലാന്‍റിലാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത്. തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഇതു വരെ 31 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ടന്‍റ് പാരിതോഷ് പങ്കജ് വ്യക്തമാക്കി. ചികിത്സയ്ക്കിടെയാണ് 4 പേർ മരിച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപകടസ്ഥലം സന്ദർശിച്ചു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 21 പേരെയാണ് മിയാപുർ പ്രണാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ധ്രുവ ആശുപത്രിയിൽ 11 പേർ ചികിത്സയിലാണ്. ഇതിൽ 5 പേർ വെന്‍റിലേറ്ററില് അതീവ ഗുരുതര അവസ്ഥയിലാണെന്ന് ഡോക്റ്റർമാർ പറയുന്നു.

10 ശതമാനം മുതൽ 80 ശതമാനം വരെ പൊള്ളലേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഒഡീശ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചവരിൽ ഭൂ‌രിപക്ഷവും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com