രാജ‍്യത്ത് നീറ്റ് പരീക്ഷ അവസാനിക്കുന്നത് വരെ ടെലഗ്രാം നിരോധിച്ച കേന്ദ്ര നടപടിക്കെതിരേ കോടതിയെ സമീപിച്ച് കമ്പനി

ഡൽഹി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്
telegram approached court against the centre move to ban Telegram until the end of the NEET exam

രാജ‍്യത്ത് നീറ്റ് പരീക്ഷ അവസാനിക്കുന്നത് വരെ ടെലഗ്രാം നിരോധിച്ച കേന്ദ്ര നടപടിക്കെതിരേ കോടതിയെ സമീപിച്ച് കമ്പനി

Updated on

ന‍്യൂഡൽഹി: നീറ്റ് പരീക്ഷ പൂർത്തിയാകുന്നതു വരെ ഇന്ത‍്യയിൽ‌ സമൂഹമാധ‍്യമമായ ടെലഗ്രാം നിരോധിച്ച കേന്ദ്ര നടപടി ചോദ‍്യം ചെയ്ത് ടെലഗ്രാം അധികൃതർ കോടതിയെ സമീപിച്ചു.

ഡൽഹി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് തേജസ് കറിയ അധ‍്യക്ഷനായ ബെഞ്ച് ജൂൺ 17ന് ഹർജി പരിഗണിക്കും. ഇന്ത‍്യയിലെ ജനപ്രിയമായ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ടെലഗ്രാം.

ഏകദേശം 150 ദശലക്ഷം ഉപയോക്താക്കളുണ്ട് ഇന്ത‍്യയിൽ ടെലഗ്രാമിന്. ടെലഗ്രാം മുഖേന വ‍്യാജ ചോദ‍്യപേപ്പറുകൾ പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ജൂൺ 22 വരെയാണ് ടെലഗ്രാം നിരോധിച്ചത്.

ജൂൺ 30 വരെ മെസേജ് എഡിറ്റിങ് സംവിധാനം നിർത്തിവയ്ക്കാനും കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. ജൂൺ 21നാണ് നീറ്റ് പുനപരീക്ഷ ആരംഭിക്കുന്നത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശ പ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയാണ് നടപടി സ്വീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com