
സ്വേച്ഛ വൊട്ടാർക്കർ
ഹൈദരാബാദ്: തെലുങ്ക് വാർത്താ അവതാരകയെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത‍്യയാണെന്നാണ് പ്രാഥമിക നിഗമനം. ചാനൽ അവതാരകയായ 40 വയസുകാരി സ്വേച്ഛ വൊട്ടാർക്കറെയാണ് ഹൈദരാബാദിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിനു പിന്നാലെ പരാതിയുമായി സ്വേച്ഛയുടെ പിതാവ് രംഗത്തെത്തി. മകളുടെ മരണത്തിന് കാരണക്കാരനെന്ന് സംശയമുള്ളയാളുടെ വിവരങ്ങൾ പിതാവ് പൊലീസിനു കൈമാറിയതായാണ് വിവരം. പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.