തുര്‍ക്കി ഭൂകമ്പം: ഒരു ഇന്ത്യക്കാരനെ കാണാതായി, പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

പത്തോളം ഇന്ത്യക്കാര്‍ പലയിടങ്ങളിലായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി
തുര്‍ക്കി ഭൂകമ്പം: ഒരു ഇന്ത്യക്കാരനെ കാണാതായി, പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

നിരവധി പേരുടെ ജീവനെടുത്ത തുര്‍ക്കി ഭൂകമ്പത്തില്‍ ഒരു ഇന്ത്യക്കാരനെ കാണാതായതായി റിപ്പോര്‍ട്ട്. പത്തോളം ഇന്ത്യക്കാര്‍ പലയിടങ്ങളിലായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. തുര്‍ക്കിയിലെ മറ്റ് ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വര്‍മ വ്യക്തമാക്കി. കാണാതായ ഇന്ത്യക്കാരന്‍റെ കുടുംബത്തെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള സഹായങ്ങള്‍ തുര്‍ക്കിയിലും സിറിയയിലും എത്തിത്തുടങ്ങി. തിങ്കളാഴ്ചയാണ് തുര്‍ക്കിയില്‍ അതിശക്തമായ ഭൂചലനമുണ്ടായത്. ആറായിരത്തോളം കെട്ടിടങ്ങളാണ് തുര്‍ക്കിയില്‍ മാത്രം തകര്‍ന്നു വീണത്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com