മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ പത്തു വയസുകാരൻ മരിച്ചു
മധ്യപ്രദേശ്: ഗുണ ജില്ലയിലെ പിപ്ലിയയിൽ കുഴൽ കിണറിൽ വീണ പത്തു വയസുകാരൻ മരിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സുമിത് മീണ പട്ടം പറത്തുന്നതിനിടയിൽ കുഴൽ കിണറിൽ വീണത്.
എന്നാൽ 16 മണിക്കൂറിന്‍റെ നീണ്ട ദൗത്യത്തിന് ഒടുവിൽ ഞായറാഴ്ച ഒൻപത് മണിയോടെയാണ് കുട്ടിയെ കിണറിൽ നിന്ന് പുറത്തെടുക്കുവാൻ സാധിച്ചത്. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്.
എന്‍ഡിആര്‍എഫിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തന ദൗത്യം. കുഴക്കിണറിനകത്ത് ഓക്‌സിജന്‍ സൗകര്യം രക്ഷാപ്രവര്‍ത്തന സംഘം ഏര്‍പ്പെടുത്തിയിരുന്നു.
കുഴല്‍ക്കിണറിന് സമാന്തരമായി കുഴിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കളിക്കാന്‍ പോയ സുമിത് മീണയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടി കുഴല്‍ കിണറില്‍ അകപ്പെട്ട വിവരം അറിയുന്നത്.