തെങ്കാശി വൃദ്ധസദനത്തിൽ ഭക്ഷ്യവിഷബാധ; 6 പേർ മരിച്ചു; നിരവധി പേർ ചികിത്സയിൽ

10 ഓളം പേർ ഇപ്പോഴും ചികിത്സയിൽ
tenkasi food poison death toll rises to 6

തെങ്കാശി വൃദ്ധസദനത്തിൽ ഭക്ഷ്യവിഷബാധ; 6 പേർ മരിച്ചു; നിരവധി പേർ ചികിത്സയിൽ

representative image

Updated on

തിരുനെൽവേലി/തെങ്കാശി: സുന്ദരപാണ്ഡ്യപുരം വൃദ്ധസദനത്തിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. തിങ്കളാഴ്ച തിരുനെൽവേലി മെഡിക്കൽ കോളെജ് ആശുപത്രിയിൽ (ടിവിഎംസിഎച്ച്) 74 വയസുള്ള വയോധികന്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. കോവിൽപട്ടിക്ക് സമീപമുള്ള മൂപ്പൻപട്ടി സ്വദേശിയായ സെൽവരാജ് ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മറ്റ് 5 അന്തേവാസികൾ നേരത്തെ വിവിധ ആശുപത്രികളിൽ മരിച്ചിരുന്നു. 10 ഓളം പേർ ടിവിഎംസിഎച്ചിൽ ഇപ്പോഴും ചികിത്സയിലാണുള്ളത്.

സുന്ദരപാണ്ഡ്യപുരത്തെ അണ്ണൈ നാലവഴ്വ് ട്രസ്റ്റിലെ രാജേന്ദ്രൻ എന്നയാൾ നടത്തുന്ന വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്നു മരിച്ചത്. ജൂൺ 8 ന് ആട്ടിറച്ചി, വെജിറ്റേറിയൻ ഭക്ഷണം, വെള്ളം എന്നിവ കഴിച്ചതിനെ തുടർന്ന് അന്തേവാസികൾക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സയിലായി 40 ലധികം അന്തേവാസികൾ അഡ്മിറ്റായി ഡിസ്ചാർജ് ചെയ്തു.

പിന്നാലെ ജില്ലാ ഭരണകൂടം കെയർഹോം സീൽ ചെയ്യുകയും അന്തേവാസികളെ വടകരൈയിലെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. “വീട്ടിലെ കുഴൽക്കിണറിലെ വെള്ളത്തിലും അന്തേവാസികളുടെ വസ്ത്രങ്ങൾ കഴുകിയ കുളത്തിലെ വെള്ളത്തിലും ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവ പരിശോധനാ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം കൃത്യമായി പറയാൻ കഴിയൂ” എന്ന് ടിഎൻഐഇ കളക്ടർ എ.കെ. കമൽ കിഷോർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com