ഭീകരാക്രമണ ഭീഷണി; ഡൽഹി വിമാനത്താവളത്തിൽ 60 ദിവസത്തേക്ക് ഡ്രോൺ, പാരാഗ്ലൈഡിങ് എന്നിവയ്ക്ക് വിലക്ക്

2027 ജനുവരി 16 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും

Ban on drones and paragliding at Delhi Airport for 60 days

ഡൽഹി വിമാനത്താവളത്തിൽ 60 ദിവസത്തേക്ക് ഡ്രോൺ, പാരാഗ്ലൈഡിങ് എന്നിവയ്ക്ക് വിലക്ക്

Updated on: 

ന്യൂഡൽ‌ഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പരിസര പ്രദേശത്ത് ഡ്രോൺ, പാരാഗ്ലൈഡിങ് തുടങ്ങിയവയ്ക്ക് വിലക്കേർപ്പെടുത്തി പൊലീസ്. 60 ദിവസത്തേക്കാണ് നിയന്ത്രണം. ഭീകരാക്രമണ ഭീഷണിയെ തുടർന്നാണ് ഡൽഹി പൊലീസിന്‍റെ നടപടി.

പാലം സബ്-ഡിവിഷൻ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ പ്രദീപ് കുമാർ മീണയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ 18 മുതൽ 2027 ജനുവരി 16 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും. ഡ്രോൺ, പാരാഗ്ലൈഡിങ് തുടങ്ങിയവ വഴി വിവിധ ഭീകരസംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് നടപടി.

നിയന്ത്രണ കാലയളവിൽ പൊതുജനങ്ങൾ ഡ്രോണുകളും മറ്റും ഉപയോഗിക്കരുതെന്ന് അസിസ്റ്റന്‍റ് കമ്മിഷണർ നിർദേശിച്ചു. വിലക്ക് ലംഘിക്കുന്നവർക്കെതിരേ ബിഎൻഎസ് 223ാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.