മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തി
Terror Group Kidnapped 3 Indians In Mali

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

mali and india flags

Updated on

ന്യൂഡൽഹി: പശ്ചിമാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്കിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മാലിയിലെ കായസിലുള്ള ഡയമണ്ട് സിമന്‍റ് ഫാക്‌ടറിയിലെ ജോലിക്കാരെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കാരുടെ മോചനം എത്രയും വേഗം ഉറപ്പാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ ഒന്നിനായിരുന്നു സംഭവം. ഫാക്‌ടറി വളപ്പിൽ ആക്രമണം നടത്തി 3 ഇന്ത്യക്കാരെ ബന്ദികളാക്കിയെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരം. തട്ടിക്കൊണ്ടുപോവലിന്‍റെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല.

എന്നാൽ മാലിയിൽ നടക്കുന്ന ഭീകരാക്രമണങ്ങളുടെ മുഴുവൻ ഉത്തരവാദിത്വം അൻ ഖ്വയിദയുടെ അനുബന്ധ സംഘടനകളായ ജമാഅത്ത് നുസ്റത്ത് അൻ ഇസ്ലാം വൽ മുസ്ലിമീൻ (JNIM) ഏറ്റെടുത്തിട്ടുണ്ട്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com