മണിപ്പൂരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

അത്യാധുനിക ആയുധങ്ങളുമായി എത്തിയ ഒരു സംഘം ഭീകരർ വെടിവയ്പ്പ് നടത്തുകയായിരുന്നു
Terrorist attack in Manipur; one killed.

മണിപ്പൂരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

file image

Updated on

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ എട്ടിന് ലങ്ക നാഗ ഗ്രാമത്തിലാണ് സംഭവം.

ഡബ്ല്യു. ചാവാങ് (34) എന്ന ആളാണ് കൊല്ലപ്പെട്ടത്. തലയിൽ വെടിയേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അത്യാധുനിക ആയുധങ്ങളുമായി എത്തിയ ഒരു സംഘം ഭീകരർ വെടിവയ്പ്പ് നടത്തുകയായിരുന്നു. ഗ്രാമവാസികളാണ് പരുക്കേറ്റവർ. ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.

2023 മെയ് മുതൽ മണിപ്പൂരിൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com