നൈജറിൽ ഭീകരാക്രമണം; 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി

ജമ്മു കശ്മീരിൽ നിന്നുള്ള രഞ്ജിത് സിങ്ങിനെയാണ് ഭീകരർ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം
terrorist attack in niger 2 indians killed

നൈജറിൽ ഭീകരാക്രമണം; 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി

Updated on

നിയാമി: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലുണ്ടായ ഭീരാക്രമണത്തിൽ 2 ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൽ കൊല്ലപ്പെട്ടു. ഒരാളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ഝാർഖണ്ഡ് സ്വദേശി ഗണേഷ് കർമാലി (39) ദഷിണേന്ത്യക്കാരനായ കൃഷ്ണൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ജമ്മു കശ്മീരിൽ നിന്നുള്ള രഞ്ജിത് സിങ്ങിനെയാണ് ഭീകരർ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. നൈജറിലെ ഇന്ത്യൻ എംബസിയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 15 നാണ് സംഭവം നടന്നതെന്നും നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും എംബസി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

തലസ്ഥാനമായ നിയാമിയിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഡോസോയിലെ ഒരു കെട്ടിടസ്ഥലത്ത് കാവൽ നിൽക്കുകയായിരുന്ന സൈനിക യൂണിറ്റിനെ അജ്ഞാതരായ തോക്കുധാരികൾ ആക്രമിക്കുന്നതിനിടെയാണ് അവിടെ ജോലിചെയ്തിരുന്ന തൊഴിലാളികളെ വെടിവച്ചത്. ഇന്ത്യക്കാർക്ക് പുറനേ മറ്റ് 6 പേർ കൂടി കൊല്ലപ്പെട്ടതായാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com