ഖലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രതയില്‍ ഡല്‍ഹിയും ഉത്തരാഖണ്ഡും

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരാഖണ്ഡില്‍ നാലു നിഹാംഗുകള്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയത്
Terrorist attack threat in Delhi

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി

Updated on

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരാഖണ്ഡില്‍ നാലു നിഹാംഗുകള്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. പ്രമുഖ രാഷ്ട്രീയനേതാക്കളുടെ പേരുകള്‍ ഭീഷണിയില്‍ പരാമര്‍ശിച്ചുണ്ടെന്നാണ് വിവരം.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ വര്‍ധിപ്പിച്ചു. അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു. ഭീഷണി സന്ദേശം എത്തിയ ഇമെയിലിന്റെ ഉറവിടം കണ്ടെത്താന്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈവര്‍ഷം ഇതാദ്യമായല്ല ഖലിസ്ഥാനി സംഘടനകളില്‍ നിന്ന് ഭീകരാക്രമണ ഭീഷണി ഉണ്ടാവുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലും മറ്റു നഗരങ്ങളിലും ഭീകരാക്രമണം നടത്തുമെന്നായിരുന്നു ജനുവരിയില്‍ ഖലിസ്ഥാനി സംഘടനയും ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരസംഘടനയും ഭീഷണി മുഴക്കിയത്.

തുടര്‍ന്ന് ഫെബ്രുവരിയിലും ഭീകരാക്രമണ ഭീഷണി ഉണ്ടായി. ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം ഭീകരാക്രമണം നടത്തുമെന്നായിരുന്നു പാക്കിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കര്‍ ഇ തൊയ്ബയില്‍ നിന്ന് ലഭിച്ച ഭീഷണി.

logo
Metro Vaartha
www.metrovaartha.com