സൈനിക വാഹനങ്ങൾക്കു നേരെ ഭീകരാക്രമണം; 3 സൈനികർക്ക് പരുക്ക്

സൈനികരുമായി സഞ്ചരിച്ചിരുന്ന ഒരു ട്രക്കിനും ജിപ്സിക്കും നേരെയാണ് സവാനി മേഖലയിൽ വച്ച് ഭീകരർ വെടിയുതിർത്തത്.
Army Vehicles
Army Vehicles

ജമ്മു: ജമ്മു കശ്മീരിലെ പുഞ്ചിൽ സൈനിക വാഹനങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു ജവാന്മാർക്ക് പരുക്ക്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. സൈനികരുമായി രജോരി- തനമന്ദി-സുരാൻകോട്ടെ റോഡിലൂടെ സഞ്ചരിച്ചിരുന്ന ഒരു ട്രക്കിനും ജിപ്സിക്കും നേരെയാണ് സവാനി മേഖലയിൽ വച്ച് ഭീകരർ വെടിയുതിർത്തത്.

ബുധനാഴ്ച രാത്രി മുതൽ ജമ്മുവിനെ ബുഫ്ലിയാസിനോട് ചേർന്നുള്ള പ്രദേശത്ത് ഭീകരർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാനിധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് സൈന്യം ഇവിടെ പരിശോധന ആരംഭിച്ചത്. ഇവിടേക്കുള്ള സൈനികരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. .

ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ സൈനികരെ അയച്ചതായി സൈന്യത്തിന്‍റെ വക്താവ് വ്യക്തമാക്കി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com