പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഭീകരർ ആഹ്ളാദ പ്രകടനം നടത്തി; നിർണായക വിവരങ്ങൾ പുറത്തുവിട്ട് എന്‍ഐഎ

ഭീകരാക്രമണം നടത്തിയ ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി എന്‍ഐഎ
Terrorists fired in air to celebrate after Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഭീകരർ ആഹ്ളാദ പ്രകടനം നടത്തി; നിർണായക വിവരങ്ങൾ പുറത്തുവിട്ട് എന്‍ഐഎ

file 

Updated on

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ നിർണായ കണ്ടെത്തലുകളുമായി എന്‍ഐഎ. ഭീകരാക്രമണം നടത്തിയ ഒരു ഭീകരനെ തിരിച്ചറിഞ്ഞതായും ആളുകളെ കൊന്നൊടുക്കിയ ശേഷം ഇവർ ആഹ്ളാദ പ്രകടനം നടത്തിയെന്നും എന്‍ഐഎക്ക് വിവരം ലഭിച്ചു.

മതം ചോദിച്ച് 26 പേരെ വെടിവച്ചു കൊന്ന സംഘത്തിലെ ഒരാൾ ലഷ്ക്കര്‍ ഭീകരന്‍ സുലൈമാന്‍ ഷായുടെ സാന്നിധ്യം വ്യക്തമായെന്നാണ് എന്‍ഐഎ പറയുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീനഗര്‍ സോനാമാര്‍ഗ് ടണലില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രവര്‍ത്തിച്ചത്. അന്ന് ടണല്‍ നിര്‍മ്മാണ കമ്പനിയിലെ 7 പേരെ വധിച്ചിരുന്നു. ഭീകരര്‍ക്ക് സഹായം ചെയ്തതിന്‍റെ പേരില്‍ അറസ്റ്റിലായ 2 പ്രദേശവാസികൾ ഇയാളുടെ ഫോട്ടോ തിരിച്ചറിഞ്ഞതായും നിർണായകമായ പല മൊഴികൾ ഇവരിൽ നിന്നും ലഭിച്ചതോടെയാണ് എന്‍ഐഎ ഈ വിവരം പങ്കുവച്ചത്.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ, ആഹ്ളാദ പ്രകടനം നടത്തിയ ശേഷമാണ് ഭീകരര്‍ ബൈസരണ്‍ താഴ്വര വിട്ടതെന്ന നിർണയക മൊഴിയും എന്‍ഐഎക്ക് ലഭിച്ചതായി പറയുന്നു. ഭീകരർ 4 ആകാശത്തേക്ക് വെടിവച്ച് ആഹ്ളാദം പ്രകടിപ്പിച്ചു. ഭീകരരെ നേരിട്ട് കണ്ടെന്നും തന്നോടും കല്‍മ ചൊല്ലാന്‍ ആവശ്യപ്പെട്ടെന്നും പ്രാദേശിക ഭാഷ സംസാരിക്കാന്‍ തുടങ്ങിയതോടെ തന്നെ വെറുതെ വിട്ടെന്നും പ്രധാനസാക്ഷിയായ വ്യക്തി വെളിപ്പെടുത്തിയതായി എന്‍ഐഎ അറിയിച്ചു.

ജമ്മു കാഷ്മീര്‍ പൊലീസിന്‍റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നേതൃത്വത്തിലാണ് പ്രധാന ദൃക്‌സാക്ഷിയെ കണ്ടെത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് നിന്ന് 4 വെടിയുണ്ടകളും കണ്ടെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com