അനന്തനാഗിൽനിന്നും തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ വധിച്ചു

ജവാന്‍റെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തി
terrorists killed the abducted jawan in Anantnag district
ഹിലാൽ അഹമ്മദ് ഭട്ട്
Updated on

ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ അനന്തനാഗിൽനിന്നും തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ വധിച്ചു. നൌഗാം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ നിലയിലാണ് ജവാന്‍റെ മൃതദേഹം കൊക്കർ നാഗിലെ വന മേഖലയിൽ നിന്നും കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ അനന്തനാഗിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയത്. രണ്ട് ജവാന്മാരെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടത്തിയത്. എന്നാൽ ഒരാളെ മാത്രമേ കൊണ്ടുപോകാൻ ഭീകരർക്ക് സാധിച്ചുള്ളു. രക്ഷപ്പെട്ട സൈനികൻ ക്യാമ്പിലെത്തി വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

സൈന്യവും കാഷ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ടെറിട്ടോറിയൽ ആർമിയിലെ ജവാനാണ് ഭട്ട്. സംഭവത്തിന്‍റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആർഎഫ് ഏറ്റെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com