എൻഡിഎ യുവജനങ്ങൾക്ക് കംപ്യൂട്ടറുംകായിക ഉപകരണങ്ങളും നൽകുന്നു, ആർജെഡിയാകട്ടെ പിസ്റ്റളുകൾ നൽകുന്നതിനെ കുറിച്ചു സംസാരിക്കുന്നു: മോദി

ബീഹാറിലെ സീതാമർഹിയിൽ തെരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
Prime Minister in Sitamarhi, Bihar.

ബീഹാറിലെ സീതാമർഹിയിൽ പ്രധാനമന്ത്രി. Prime Minister in Sitamarhi, Bihar.

file photo 

Updated on

പാറ്റ്ന: രാജ്യത്തെ യുവജനങ്ങൾക്ക് കംപ്യൂട്ടറും കായികോപകരണങ്ങളും നൽകുന്നതിനെ കുറിച്ച് എൻഡിഎ ചർച്ച ചെയ്യുമ്പോൾ ആർജെഡി സംസാരിക്കുന്നത് പിസ്റ്റളുകളെ കുറിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ സീതാമർഹിയിൽ തെരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ രാഷ്ട്രീയക്കാർക്ക് തങ്ങളുടെ സ്വന്തം മക്കളെ മുഖ്യമന്ത്രിമാരും മന്ത്രിമാരും എംപിമാരും ആക്കാൻ ആഗ്രഹമുണ്ട്. എന്നാൽ അവർ ബീഹാറികളെ ഗുണ്ടകളാക്കാനാണ് ശ്രമിക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു.

ആർജെഡി സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് വേദിയിൽ പത്തു വയസ് മാത്രമുള്ള കുട്ടി പിസ്റ്റളുകളെയും രംഗ്ദാരിയെയും കുറിച്ചു സംസാരിക്കുന്നത് കാണിക്കുന്ന ഒരു വൈറൽ വീഡിയോയെ കുറിച്ചാണഅ മോദി പരാമർശിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com