ട്രെയിനിൽ തിക്കും തിരക്കും; ട്രാക്കിലേക്ക് തെറിച്ചു വീണ് 5 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

അമിത തിരക്ക് മൂലം ഏകദേശം 10 -12 പേർ ട്രെയിനിൽ നിന്നു ട്രാക്കിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം
Thane train accident 5 dead several injured after falling off crowded local

ട്രെയിനിൽ തിക്കും തിരക്കും; ട്രാക്കിലേക്ക് തെറിച്ചു വീണ് 5 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

file image

Updated on

മുംബൈ: താനെയിൽ ട്രെയിനിൽ നിന്നു വീണ് അഞ്ച് യാത്രക്കാർ മരിച്ചു. തിങ്കളാഴ്ച മുംബൈ റെയിൽവേ സ്റ്റേഷനിൽ നിന്നു സിഎസ്‌ടിയിലേക്ക് (ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്) പോകുകയായിരുന്ന അതിവേഗ ലോക്കൽ ട്രെയിനിലാണ് അപകടം.

അമിതമായ തിരക്ക് മൂലം ഏകദേശം 10 -12 പേർ ട്രെയിനിൽ നിന്നു ട്രാക്കിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. ഇതിൽ അഞ്ച് പേർ മരിച്ചതായും മറ്റുള്ളവർക്ക് ഗുരുതര പരുക്കേറ്റതായുമാണ് വിവരം. ട്രെയിനിൽ തൂങ്ങിക്കിടന്ന് യാത്രചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. അപകടത്തിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ദുരന്തത്തെത്തുടർന്ന് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com