തഞ്ചാവൂർ രാമലിംഗ കൊലക്കേസ്: വിവരം നൽകുന്നവർക്ക് പാതിതോഷികം പ്രഖ്യാപിച്ച് എൻഐഎ

കോയമ്പത്തൂരിൽ വിവിധയിടങ്ങളിൽ പ്രതികളുടെ ചിത്രങ്ങൾ സഹിതെ നോട്ടീസ് പതിച്ചിട്ടുണ്ട്
Thanjavur murder case NIA announces Rs 5 lakh reward for information on accused
Thanjavur murder case NIA announces Rs 5 lakh reward for information on accused

കോയമ്പത്തൂർ: തഞ്ചാവൂർ രാമലിംഗ കൊലക്കേസിലെ പ്രതികളെക്കുറിച്ചു വിവരം നൽകുന്നവർക്കു എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു. കേസിൽ പിടികിട്ടാപ്പുള്ളികളാ 5 പ്രതികളെക്കുറിച്ചു വിവരം നൽകിയാൽ 5 ലക്ഷം രൂപ നൽകാമെന്നാണ് പ്രഖ്യാപനം. ഇതുസംബന്ധിച്ച് കോയമ്പത്തൂരിൽ വിവിധയിടങ്ങളിൽ പ്രതികളുടെ ചിത്രങ്ങൾ സഹിതെ നോട്ടീസ് പതിച്ചിട്ടുണ്ട്.

തഞ്ചാവൂർ സ്വദേശികളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരുടെ മുഹമ്മദലി ജിന്ന (39), അബ്ദുൽ മജീദ് (43), ബുർക്കാനുദ്ദീൻ (34), ഷാഹുൽ ഹമീദ് (33), നഫീൽ ഹസൻ (33) എന്നിവരുടെ ചിത്രങ്ങൾ പതിച്ച പോസ്റ്റുകളാണ് പതിച്ചത്. ചെന്നൈയിലെ ഓഫിസിലോ 9499945100, 9962361122 എന്നീ ഫോൺ നമ്പറുകളിലോ ഇവരെക്കുറിച്ചുള്ള വിവരം നൽകാമെന്നാണ് അറിയിപ്പിലുള്ളത്.

2019 ഫെബ്രുവരി 5 നാണ് തഞ്ചാവൂർ ത്രിഭുവനത്തു പാട്ടാളി മക്കൾ കക്ഷി നേതാവും പാത്രക്കച്ചവടക്കാരനുമായ രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ച 5 പേരെ കണ്ടെത്താൻ സാധഇക്കാത്തതിന് തുടർന്നാണു തു പ്രഖ്യാപിച്ചത്.

Trending

No stories found.

Latest News

No stories found.