''രാഹുലിന്‍റെ ആരോപണങ്ങൾ ഗുരുതരം''; പിന്തുണച്ച് ശശി തരൂർ

തെരഞ്ഞെടുപ്പ് കമ്മിഷൻ ജനങ്ങളോട് മറുപടി പറയണമെന്ന് ശശി തരൂർ ആവശ‍്യപ്പെട്ടു
shashi tharoor supports rahul gandhi in election fraud claims
ശശി തരൂർ
Updated on

ന‍്യൂഡൽഹി:തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. രാഹുൽ ഗാന്ധി ഉയർത്തിയ ചോദ‍്യങ്ങൾ ഗൗരവതരമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ജനങ്ങളോട് മറുപടി പറയണമെന്നും ശശി തരൂർ പറഞ്ഞു.

എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ‍്യത്തെ വോട്ടർമാരുടെയും താത്പര‍്യങ്ങൾക്ക് അനുസരിച്ച് ഗൗരവമായി വിഷയം കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സ് പോസ്റ്റിലൂടെയായിരുന്നു ശശി തരൂർ രംഗത്തെത്തിയത്. വളരെ വിലപ്പെട്ടതാണ് നമ്മുടെ ജനാധിപത‍്യം അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരത്തിലുള്ള അശ്രദ്ധയും കഴിവില്ലായ്മയും അട്ടിമറികളും തടയണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ അടിയന്തിരമായി പ്രവർത്തിക്കണമെന്നും ശശി തരൂർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com