പൗരത്വ നിയമഭേദഗതി അപേക്ഷകർക്കായി 'സിഎഎ ആപ്പ്' പുറത്തിറക്കി കേന്ദ്രം

ഗൂഗ്‌ൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം
the 'CAA-2019' Mobile App becomes operational
the 'CAA-2019' Mobile App becomes operational

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങളുടെ വിജ്ഞാപനത്തിന് പിന്നാലെ സിഎഎ പ്രകാരം അപേക്ഷ നൽകാൻ പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഗൂഗ്‌ൾ പ്ലേ സ്റ്റോറിൽ നിന്ന് "The CAA-2019" എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും (indiancitizenshiponline.nic.in) പൗരത്വത്തിനായി അപേക്ഷിക്കാം. നേരത്തേ അപേക്ഷകർക്കായി പ്രത്യേക വെബ് പോർട്ടൽ സജ്ജമാക്കിയിരുന്നു.

പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽ പെല്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. അതേസമയം, നിയമത്തിന്‍റെ ഭരണഘടനാ സാധുത സംബന്ധിച്ച കേസിൽ വിധി പറയുന്നതു വരെ സിഎഎ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ 19ന് സുപ്രീം കോടതി പരിഗണിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com