റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ മോചനം കോടതി വീണ്ടും മാറ്റിവച്ചു

ആറാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്.
the court again postponed the release of abdul rahim, who is in riyadh prison
അബ്ദുൽ റഹീം
Updated on

റിയാദ്: വധശിഷ റദ്ദാക്കി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്‍റെ കേസ് വീണ്ടും മാറ്റിവച്ച് റിയാദ് ക്രിമിനൽ കോടതി. ഡിസംബർ 30നായിരുന്നു ഇതിനു മുൻപ് കോടതി കേസ് പരിഗണിച്ചത്.

കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടെന്ന് അറിയിച്ചു കൊണ്ടാണ് കേസ് ജനുവരി 15 ലേക്ക് മാറ്റിവച്ചിരുന്നത്. എന്നാൽ 15 നു വിധി വീണ്ടും മാറ്റുകയാണ് ചെയ്തിരിക്കുന്നത്.

ആറാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. 2006 ലാണ് സൗദി ബാലന്‍റെ കൊലപാതക്കേസിൽ അബ്ദുൾ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത്. പിന്നീട് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ഒന്നരക്കോടി സൗദി റിയാല്‍ മോചനദ്രവ്യം നല്‍കിയതിന്‍റെ പശ്ചാത്തലത്തില്‍ കോടതി വധശിക്ഷ ഒഴിവാക്കിയിരുന്നു. പൊതു അവകാശ പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാലാണ് മോചന ഉത്തരവ് നീളുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com