ലോക്സഭാ സമ്മേളനം 18ന് തുടങ്ങും

പുതിയ സർക്കാർ അടുത്ത അഞ്ചു വർഷത്തേക്കു തയാറാക്കിയ രൂപരേഖ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും
lok sabha
lok sabha

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം 24ന് തുടങ്ങും. ആദ്യ മൂന്നു ദിവസങ്ങളിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും നടക്കുമെന്നു പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു. 27ന് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും. പുതിയ സർക്കാർ അടുത്ത അഞ്ചു വർഷത്തേക്കു തയാറാക്കിയ രൂപരേഖ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. ജൂലൈ മൂന്നിന് സമ്മേളനം സമാപിക്കും.

ജൂലൈ മൂന്നാംവാരത്തിൽ ബജറ്റ് അവതരണത്തിനായി സഭ വീണ്ടും ചേരും. ഏഴ് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന നേട്ടം ഇതോടെ, നിർമല സീതാരാമന് സ്വന്തമാകും. ആറു ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോഡാണ് നിർമല മറികടക്കുന്നത്.

കഴിഞ്ഞ രണ്ടു ലോക്സഭകളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ശക്തമായ പ്രതിപക്ഷമാണ് സർക്കാരിനെ കാത്തിരിക്കുന്നത്. 2014ലും 2019ലും 330ലേറെ സീറ്റുകളോടെയായിരുന്നു എൻഡിഎ അധികാരത്തിലെത്തിയത്. ബിജെപിക്ക് തനിച്ചു കേവലഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമില്ലെന്നു മാത്രമല്ല, 234 അംഗങ്ങളോടെ പ്രതിപക്ഷം കൂടുതൽ ശക്തമായി.

Trending

No stories found.

Latest News

No stories found.