യുഎസിൽ നിന്നും നാടുകടത്തിയ ഇന്ത‍്യൻ‌ പൗരന്മാരുടെ കണക്ക് പുറത്ത്

2026 ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കണക്കാണ് പുറത്തുവന്നത്
The number of Indian citizens deported from the US has been released

രൺധീർ ജയ്സ്വാൾ

Updated on

വാഷിങ്ടൺ: യുഎസിൽ നിന്നും ഈ വർഷം ഇന്ത‍്യയിലേക്ക് നാടുകടത്തിയ ഇന്ത‍്യൻ പൗരന്മാരുടെ കണക്ക് പുറത്തുവിട്ടു. 2026 ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ 2,273 പേരെ നാടുകടത്തിയെന്നാണ് വിദേശകാര‍്യ മന്ത്രാലയം പറയുന്നത്.

നേരത്തെ 2025ൽ അമെരിക്കയിൽ‌ നിന്നും 3,567 പേരെ നാടുകടത്തിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ഈ വർഷത്തെ കണക്കും പുറത്തുവിട്ടിരിക്കുന്നത്.

നാടുകടത്തൽ നടപടികൾക്കു വേണ്ടി വിദേശ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതായും വ‍്യക്തികളുടെ പൗരത്വം ഉറപ്പാക്കിയ ശേഷമാണ് ഇന്ത‍്യയിലേക്ക് മടങ്ങാൻ സഹായിക്കുന്നതെന്നും വിദേശകാര‍്യ വക്താവ് രൺധീർ ജയ്സ്വാൾ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com