പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു

Prime Minister Narendra Modi

പ്രധാനമന്ത്രി നരേന്ദ്രമോദി

Updated on

കാന്‍ബെറ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹത്തെ ലക്ഷ്യമിട്ട് ഓണ്‍ലൈനില്‍ ഭീഷണി കുറിപ്പ് പോസ്റ്റ് ചെയ്ത ഒരു 'യുവാവിനെ' ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് തിരിച്ചറിഞ്ഞു. ആ വ്യക്തിക്ക് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി എഎഫ്ബി പറഞ്ഞു. മോദിക്കെതിരേയുള്ള ഓണ്‍ലൈന്‍ ഭീഷണിയെ തുടര്‍ന്ന് എഎഫ്പി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നു പോസ്റ്റിന്‍റെ ഉറവിടം തിരിച്ചറിഞ്ഞതായും വെള്ളിയാഴ്ച ആ വ്യക്തിയുമായി സംസാരിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചു.

ജൂലൈ 9ന് മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന 'മെല്‍ബണ്‍ മീറ്റ്‌സ് മോദി' കമ്മ്യൂണിറ്റി പരിപാടിയുടെ പ്രചാരണാര്‍ഥമുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണു ഭീഷണി രൂപത്തിലുള്ള കമന്‍റ് പോസ്റ്റ് ചെയ്തത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിനും മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ വംശജരുമൊത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി മോദി ഈ ആഴ്ച ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com