ആറാംഘട്ടം വോട്ടെടുപ്പ് ഇന്ന്

പശ്ചിമ ബംഗാളിൽ ബിജെപിക്കു സ്വാധീനമുള്ള ജംഗൽമഹൽ മേഖലയിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ
vote
vote

ന്യൂഡൽഹി: എട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 58 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്നു പോളിങ്. ആറാം ഘട്ടം തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി 11.43 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്.

ഹരിയാന, (10) ഡൽഹി (7), ബിഹാർ (8), ജമ്മു കശ്മീർ (1), ഝാർഖണ്ഡ് (4), ഒഡീഷ (6), ഉത്തർപ്രദേശ് (14), പശ്ചിമ ബംഗാൾ (8) എന്നിവിടങ്ങളിലായി 889 സ്ഥാനാർഥികളുടെ വിധി നിർണയിക്കപ്പെടും. ഒഡീഷയിൽ തെരഞ്ഞെടുപ്പു നടക്കുന്ന ആറു ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിൽപ്പെടുന്ന 42 നിയമസഭാ മണ്ഡലങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും.

കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ (സംബൽപുർ), ഹരിയാന മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ (കർണാൽ), കോൺഗ്രസ് നേതാക്കളായ കുമാരി ഷെൽജ (സിർസ), ദീപേന്ദർ സിങ് ഹൂഡ (റോഹ്തക്) തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ.

ബിജെപിയും എഎപി- കോൺഗ്രസ് സഖ്യവും മത്സരിക്കുന്ന ഡൽഹിയിലും ത്രികോണ മത്സരം നടക്കുന്ന പശ്ചിമ ബംഗാളിലുമാണു പോരാട്ടച്ചൂട്ട് രൂക്ഷം. പശ്ചിമ ബംഗാളിൽ ബിജെപിക്കു സ്വാധീനമുള്ള ജംഗൽമഹൽ മേഖലയിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.

കഴിഞ്ഞ തവണ ഇവിടത്തെ എട്ടു മണ്ഡലങ്ങളിൽ അഞ്ചിലും ബിജെപി വിജയിച്ചിരുന്നു. കോൺഗ്രസും എഎപിയും ബിജെപിയും തമ്മിലുള്ള ത്രികോണ മത്സരം നടന്ന ഡൽഹിയിൽ 2019ൽ ഏഴു സീറ്റുകളും ബിജെപി നേടി. എന്നാൽ, ഇത്തവണ കോൺഗ്രസും എഎപിയും സഖ്യത്തിലായത് തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.