
കൊൽക്കത്ത: ഭർത്താവിന്‍റെ വൃക്ക വിറ്റു കിട്ടിയ പണം കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചേടി. കൊൽക്കത്തയിലെ ഹൗറ ജില്ലയിലെ സംക്രാലിയിലാണ് സംഭവം. മകളുടെ വിവാഹത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായാണ് യുവാവ് ഭാര്യയുടെ നിർബന്ധത്താൽ വൃക്ക വിൽക്കാൻ തയാറായത്. ലഭിച്ച പത്ത് ലക്ഷം രൂപ യുവാവ് ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.
വർഷങ്ങളായുളള അന്വേഷണത്തിനെടുവിലായിരുന്നു ഇവർക്ക് വൃക്ക വിൽക്കാൻ സാധിച്ചത്. വൃക്ക നൽകി വീട്ടിൽ തിരിച്ചെത്തിയ യുവാവ് അറിയുന്നത് ആ പണം കൊണ്ട് ഭാര്യ കാമുകനൊപ്പം ഒളിച്ചേടി എന്നതാണ്. ഏറെക്കാലമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്ന പെയിന്‍റിങ് തൊഴിലാളിക്കൊപ്പമാണ് യുവതി ഒളിച്ചോടിയത്.
പണം നഷ്ടമായതിന് പിന്നാലെ യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
ശേഷം പത്തു വയസുകാരിയായ മകളെയും കൊണ്ട് ഭാര്യയും കാമുകനും താമസിക്കുന്ന കാമുകന്‍റെ വീട്ടിലേക്ക് യുവാവ് പോവുകയാണ് ചെയ്തത്. ഭർത്താവും മകളും കാമുകന്‍റെ വീട്ടിലെത്തിയതിന് പിന്നാലെ വിവാഹമോചനം വേണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.