കാമുകനുമായുളള വിവാഹത്തിൽ എതിർപ്പ്: കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തി യുവതി

പാകിസ്ഥാനിൽ സിന്ധ് പ്രവിശ്യയിലെ ഹൈബത്ത് ഖാൻ ബ്രോഹിയിൽ ആഗസ്റ്റ് 19നാണ് നാടിനെ നടുക്കിയ സംഭവം.
woman killed 13 members of the family
കാമുകനുമായുളള വിവാഹത്തിൽ എതിർപ്പ്: കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തി യുവതിfile
Updated on

ഇസ്ലാമാബാദ് : കാമുകനെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിൽ ഒരു മാതാപിതാക്കളെ ഉൾപ്പെടെ ഒരു കുടുംബത്തിലെ 13 പേരെ കാമുകന്‍റെ സഹായത്തോടെ വിഷം നൽകി കൊലപ്പെടുത്തി യുവതി.

പാകിസ്ഥാനിൽ സിന്ധ് പ്രവിശ്യയിലെ ഹൈബത്ത് ഖാൻ ബ്രോഹിയിൽ ആഗസ്റ്റ് 19നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. കാമുകനെ വിവാഹം കഴിക്കാൻ അനുവദിക്കാത്ത മാതാപിതാക്കളോടും കുടുംബത്തോടും യുവതിക്ക് അടങ്ങാത്ത പകയുണ്ടാകുകയായിരുന്നു.

ഭക്ഷണത്തിന് ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 13 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ 13 പേരും ഭക്ഷണത്തിലൂടെ വിഷം ഉളളിൽ ചേന്നാണ് മരിച്ചതെന്ന് കണ്ടെത്തി.

തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയില്‍ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് വീട്ടില്‍ റൊട്ടിയുണ്ടാക്കിയ ഗോതമ്പുപൊടിയില്‍ വിഷം കലര്‍ത്തിയിരുന്നുവെന്ന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തി. കാമുകന്‍റെ സഹായത്തോടെയാണ് കൃത്യം നടപ്പാക്കിയതെന്നും വെളിപ്പെടുത്തി. പെണ്‍കുട്ടിയും കാമുകനും അറസ്റ്റിലായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com