

തേനി: അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 3 മരണം. കനിഷ്ക് (10) നാഗരാജ് (45) സൂര്യ (23) എന്നിവരാണ് മരിച്ചത്. 17 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കൽ കോളെജിലേക്ക് മാറ്റി. ബസും വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സേലം ജില്ലയിലെ യുമുപിള്ള ഭാഗത്തുനിന്ന് ശബരിമലയിലേക്കു പോവുകയായിരുന്ന ഭക്തർ സഞ്ചരിച്ച ബസും, ശബരിമലയിൽ ബർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാനും തേനിക്ക് സമീപം ഡിണ്ടിഗൽ കുമളി ദേശീയപാതയിലെ മധുരപുരി ഭാഗത്തു കൂട്ടിയിടിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.