തെങ്കാശിയിൽ വാഹനാപകടം; സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 6 മരണം, 28 പേർക്ക് പരുക്ക്

അപകടകാരണം അമിത വേഗതയെന്ന് റിപ്പോർട്ട്
സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 6   മരണം

തെങ്കാശിയിൽ വാഹനാപകടം

Updated on

തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ വാഹനാപകടം. സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 28 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണെന്നാണ് വിവരം . തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.

കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃഷ്സാക്ഷികൾ പറയുന്നത്.

അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്ന് എത്തിയ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com