'ഒരു മാസത്തിനകം തിരികെ നല്‍കാം..'; കുറിപ്പെഴുതിവച്ച് കള്ളന്‍ ഒന്നരപവന്‍ മോഷ്ടിച്ചു

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Thief leaves apology note, promise to return the stolen articles in a month
'ഒരു മാസത്തിനകം തിരികെ നല്‍കാം..'; കുറിപ്പെഴുതിവച്ച് കള്ളന്‍ ഒന്നരപവന്‍ മോഷ്ടിച്ചു

ചെന്നൈ: വിരമിച്ച അധ്യാപികയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും 60,000 രൂപയും മോഷ്ടിച്ച കള്ളന്‍ ഒരുമാസത്തിനകം തിരികെ നല്‍കുമെന്ന് ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടു. തമിഴ്‌നാട്ടിൽ ജൂണ്‍17നാണ് സംഭവം. ചെന്നൈയിലുള്ള മകനെ കാണാനായി ഇരുവരും പോയപ്പോഴാണ് മേഘനാപുരത്തെ വീട്ടില്‍ മോഷണം നടന്നത്. തിരികെ എത്താന്‍ വൈകുന്നതുകൊണ്ട് വീടും പരിസരവും വൃത്തിയാക്കാന്‍ ജോലിക്കാരിയായ സെല്‍വിയെ ഏല്‍പ്പിച്ചിരുന്നു.

തുടർന്ന് ജൂണ്‍ 26ന് ജോലിക്കാരി എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. വിവരമറിഞ്ഞ വീട്ടുടമ വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങളും 60,000 രൂപയും മോഷണം പോയതായായി മനസിലാക്കുന്നത്. തുടർന്ന് വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടാവ് എഴുതിവച്ചതെന്ന് സംശയിക്കുന്ന കുറിപ്പ് കണ്ടെത്തി. മോഷണത്തില്‍ ക്ഷമാപണം നടത്തിയ കള്ളന്‍ മോഷ്ടിച്ച വസ്തുക്കള്‍ ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കുമെന്ന് കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ മേഘനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.