ഇത് 'ധൂം ലൈറ്റ്'; ആക്ഷന്‍ ത്രില്ലര്‍ സിനിമയെ വെല്ലുന്ന ഒരു മോഷണം | Video

ഒറ്റ ദിവസം കൊണ്ട് വീഡിയോ ഒന്നേകാല്‍ ലക്ഷത്തിൽ അധികം പേരിലധികമാണ് കണ്ടത്.
Thieves On Bike Steal Goods From Moving Truck On Agra-Mumbai Highway
ഇത് 'ധൂം ലൈറ്റ്'; ആക്ഷന്‍ ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന ഒരു മോഷണം Video Screenshot

മോഷണം ഒരു കുറ്റകരമായ തെറ്റാണെങ്കിലും കൊച്ചു കൊച്ചു മോഷണ വീഡിയോസ് സോഷ്യൽ മീഡയകളിൽ എപ്പോഴും ട്രെന്‍ഡിങ് ആണ്. അത്തരത്തിലുള്ള ഒരു മോഷണ വീഡിയോയാണ് ഇപ്പോൾ എക്സില്‍ വൈറൽ. ഹൈവേയിലൂടെ ഓടുന്ന ഒരു ട്രക്കില്‍ നിന്നും സാഹസികമായി മോഷണം നടത്തുന്ന 3 യുവാക്കളെയാണ് വീഡിയോയിൽ കാണാനാകുന്നത്. "ധൂം" സിനിമയെ ഓർമിപ്പിക്കും വിധത്തിൽ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന രീതിയിലാണു മോഷണം. ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ ആഗ്ര - മുംബൈ ഹൈവേയിലൂടെ ഓടുന്ന ട്രക്കില്‍ നിന്നുമാണ് ബൈക്കിലെത്തിയ യുവാക്കള്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നത്. മോഷ്ടാക്കള്‍ക്ക് തൊട്ട് പുറകിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയത്. Peoples Samachar എന്ന ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.

ഒരു ഗുഡ് കാരിയര്‍ ലോറിയുടെ മുകളില്‍ നിന്ന് 2 പേര്‍ സാധനങ്ങളുടെ ഒരു വലിയ കെട്ട് റോഡിലേക്ക് വലിച്ചെറിയുന്നതും ഇതിനു പിന്നാലെ ഓരോരുത്തരായി രണ്ട് പേരും ലോറിയില്‍ നിന്നും ലോറിക്ക് പിന്നാലുടെ വരുന്ന ബൈക്കിന്‍റെ പുറകിലേക്ക് അതിസാഹസികമായി ഇറങ്ങിവന്ന് ഇരിക്കുന്നുമുണ്ട്. ഇതൊന്നു മറിയാത്തെ ലോറി ലോറി മുന്നോട്ട് പോവുകയും ബൈക്ക് റോഡിന്‍റെ ഒരു വശത്തേക്ക് തിരിയുകയും ചെയ്യുന്നതും കാണാം. ഒറ്റ ദിവസം കൊണ്ട് വീഡിയോ ഒന്നേകാല്‍ ലക്ഷത്തിൽ അധികം പേരിലധികമാണ് കണ്ടത്. നിരവധി ആളുകൾ വീഡിയോക്കു താഴെ കമന്‍റുകളുമായി എത്തി. ഇതിൽ ചിലർ ഇതിന്‍റെ അപകടവശങ്ങളും മറ്റു ചിലർ ട്രക്ക് ഡ്രൈവറെ സംശയിച്ചു കൊണ്ടുള്ള കമന്‍റൂകളും എഴുതുന്നു. നിരവധി പേര്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് വീഡിയോ ടാഗ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com