തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപ വിവാദം; സുപ്രീം കോടതി ഉത്തരവ് നടപ്പായില്ല, ദീപം തെളിയിച്ചത് പതിവ് സ്ഥലത്ത്

ഹിന്ദു സംഘടനകളും ബിജെപിയും പ്രതിഷേധം നടത്തുകയും പൊലീസുമായി ഉന്തും തള്ളുമുണ്ടാകുകയും ചെയ്തെന്ന് വാർ‌ത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു
Thirupparankundram Karthika Deepam controversy: Supreme Court order not implemented; lamp lit at the usual spot

തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപ വിവാദം; സുപ്രീം കോടതി ഉത്തരവ് നടപ്പായില്ല, ദീപം തെളിയിച്ചത് പതിവുസ്ഥലത്ത്

Updated on: 

ചെന്നൈ: തിരുപ്പറങ്കുണ്ട്രം മലമുകളിലെ ദർഗയ്ക്കു സമീപമുള്ള 'ദീപത്തൂൺ' ക്ഷേത്രത്തിലെ ദീപം കൊളുത്താൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നടപ്പായില്ല. ഇത്തവണയും പതിവുപോലെ ഉച്ചി പിള്ളയാർ‌ ക്ഷേത്രത്തിൽ തന്നെയാണ് ദീപം തെളിയിച്ചത്. ഇതേത്തുടർന്ന് സംഭവസ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

ഹിന്ദു സംഘടനകളും ബിജെപിയും പ്രതിഷേധം നടത്തുകയും പൊലീസുമായി ഉന്തും തള്ളുമുണ്ടാകുകയും ചെയ്തെന്ന് വാർ‌ത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതി നിർദേശം തള്ളികൊണ്ടാണ് ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ദീപം തെളിയിച്ചത്. കോടതിയലക്ഷ‍്യ ഹർജി സമർപ്പിക്കുമെന്നും സുപ്രീം കോടതിയിലും മധുര ബെഞ്ചിലും ഹർജി നൽകുമെന്നും ഹൈന്ദവ സംഘടനകൾ വ‍്യക്തമാക്കിയിട്ടുണ്ട്.