

അസമിൽ സസ്പെൻഡ് ചെയ്ത 3 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
ഗുവാഹത്തി: അസമിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മലാഖ്യ ദേ പുർകായസ്ഥ, ബസന്ത ദാസ്, ശശികാന്ത ദാസ് എന്നിവരാണ് സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയയിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് 2 മാസം മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിനെ വെട്ടിലാക്കി എംഎൽഎമാരുടെ പാർട്ടി മാറ്റം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു മൂവരെയും കോൺഗ്രസ് സസ്‌പെൻഡ് ചെയ്തത്.